മുംബൈ: മുംബൈയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. പതിനൊന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജുഹുവിലെ പ്രാര്‍ത്ഥന എന്ന പതിമൂന്ന് നില കെട്ടിടത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രി മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത്. 

ബംഗാളില്‍നിന്നെത്തിയ നിര്‍മാണ തൊഴിലാളികള്‍ക്കാണ് അപകടം സംഭവിച്ചത്. 17 പേരെ അഗ്‌നിശമസേന രക്ഷപെടുത്തി. ഏത് സാഹചര്യത്തിലാണ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.