തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിനായി കുടുബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയാണ് സുന്ദരത്തിന്‍റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടത്. മൂന്നാർ നയമക്കാട് അഞ്ചാം മൈലിൽ രാജമലയിലേക്കുളള സന്ദർശകരുടെ തിരക്കാണ് കുരുക്കിനിടയാക്കിയത്

കോട്ടയം: ചികിത്സയ്ക്കായി പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് വാഹനത്തിനുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചത്. വര്‍ഷങ്ങളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു സുന്ദരം. 

തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിനായി കുടുബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയാണ് സുന്ദരത്തിന്‍റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടത്. മൂന്നാർ നയമക്കാട് അഞ്ചാം മൈലിൽ രാജമലയിലേക്കുളള സന്ദർശകരുടെ തിരക്കാണ് കുരുക്കിനിടയാക്കിയത്.

വാഹനം കടത്തിക്കൊണ്ടു പോകാൻ ഡ്രൈവറും മകനും നടത്തിയ ശ്രമം വിജയിക്കാതെ വരികയായിരുന്നു. അഞ്ചാം മൈലിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഇപ്പോൾ പതിവാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതാണ് കാരണം. ഇവിടെ ഗതാഗത കുരുക്കൊഴിവാക്കുന്നതിൽ പൊലീസ് പുലർത്തുന്ന അനാസ്ഥയാണ് സുന്ദരത്തിന്‍റെ ജീവനെടുത്തതെന്നും ആരോപണമുണ്ട്.