റിയാദ്: സൗദി സെന്‍ട്രല്‍ രക്തബാങ്കിന്റെ അഭ്യര്‍ത്ഥനപ്രകാരം ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രക്തശേഖരണ ക്യാംപ് സംഘടിപ്പിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാനം നടത്തി.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അല്‍മദീന ഓഡിറ്റോറിയത്തില്‍ രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചത്.
ഉപജീവന മാര്‍ഗ്ഗം തേടിയെത്തിയ നാടിനോടും സഹജീവികളോടുമുള്ള ഐക്യപെടലാണ് ഈ സദുദ്യമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഒ ഐ സി സി ജനറല്‍സെക്രട്ടറി സജി കായംകുളം പറഞ്ഞു.
മലയാളി ഘടനയുടെ കാരുണ്യപ്രവര്‍ത്തനത്തിലും ഒരുക്കങ്ങളിലും സൗദി സെന്‍ട്രല്‍ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ഖാലിദ് സോബിയ അതിയായ സന്തോഷവും നന്ദിയും അറിയിച്ചു. ഏതാനും സ്വദേശികളും രക്തശേഖരണ ക്യാമ്പിന് ഐക്യദാര്‍ഡ്യം അറിയിച്ച് പരിപാടിയില്‍ പങ്കുചേര്‍ന്നു.
