ഇന്ന് ലോക നഴ്സസ് ദിനം. രക്തദാനം നിര്‍വഹിച്ചു കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഈ ദിനം ആചരിച്ചത്

ജിദ്ദ: ഇന്ന് ലോക നഴ്സസ് ദിനം. രക്തദാനം നിര്‍വഹിച്ചു കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഈ ദിനം ആചരിച്ചത്. ആരോഗ്യം മനുഷ്യാവകാശമാണ്‌ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഇന്ന് ലോക നഴ്സസ് ദിനം ആചരിച്ചത്. രാവിലെ തന്നെ ജിദ്ദയിലെ കിംഗ്‌ ഫൈസല്‍ ആശുപത്രിയിലെത്തി രക്തദാനം നടത്തി. 

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം നഴ്സുമാര്‍ ആണ് മാതൃകാപരമായ ഈ സേവനം ചെയ്തത്. ആരോഗ്യ പരിചരണത്തോടൊപ്പം സാമൂഹിക സേവനം എന്ന സന്ദേശവും ഭൂമിയിലെ ഈ മാലാഖമാര്‍ നല്‍കുന്നു. പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. 

ഇതിനായി തൊഴിലും സാമൂഹിക സേവനവും ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകണം. പ്രവാസ ജീവിതത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇതിനായി പരമാവധി പ്രവര്‍ത്തിക്കാനാണ് ഈ നഴ്സുമാരുടെ തീരുമാനം.