കുവൈത്ത്: സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് മനുഷ്യനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ ഒരു കൂട്ടായ്മയെ നമുക്ക് പരിചയപ്പെടാം. രക്തദാന മേഖലയില്‍സജീവമായിരിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവര്‍ത്തനം കുവൈത്ത് ബ്ലഡ് ബാങ്കുമായി ചേര്‍ന്നാണ്.
രക്തദാന മേഖലയില്‍സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘമായി മാറിയിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം രുപീകൃതമായ ബ്ലഡ് ഡോണേഴ്‌സ് കേരള ഫേസ്ബുക്ക്,വാട്ട്ആപ്പ് കൂട്ടാഴ്മകള്‍വഴി് തുടങ്ങിയതാണിത്. ഇന്ന് ദേശഭാഷ വ്യത്യാസമില്ലാതെ സദാസമയവും തയ്യാറായി നില്‍നില്‍ക്കുന്ന 500ല്‍അധികം പേരുടെ ഡേറ്റാ ബാങ്ക് ഇവരുടെ പക്കലുണ്ട്. കുവൈത്തിലെ സെന്‍ട്രല്‍ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
ഇന്നലെ വ്യവ്യസായ മേഖലയായ മീന അബ്ദുള്ളയില്‍ നടന്ന ക്യാമ്പില്‍ 150അധികം രക്തദാതാക്കളാണുണ്ടായിരുന്നത്.
സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ഓഫീസര്‍ഡേ.മുഹമദ് ജാബിറും 15 ജീവനക്കാരും, കൂടാതെ, ബ്‌ളഡ് ഡൊണേഴ്‌സ് കേരളയുടെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും കാമ്പിന് നേത്യത്വം നല്‍കാനുണ്ടാകയിരുന്നു.
