മുംബൈ: രാജ്യം ഉറ്റുനോക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗിക്കുന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് ശിവസേന മുന്നേറ്റം തുടരുകയാണ്. 

കോർപറേഷനിലെ 80 സീറ്റുകളിൽ ശിവസേന ലീഡ് ചെയ്യുകയാണ്. അതേസമയം, ബിജെപി 46 സീറ്റുകളിലും കോണ്‍ഗ്രസ് 17 ഇടത്തും, മഹാരാഷ്ട്ര നവനിർമാണ്‍ സേന നാലിടത്തും മുന്നിലാണ്. 227 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ ഭരണത്തിന് കീഴിലാണ് മുംബൈ കോർപറേഷൻ. ഇത്തവണ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് ശിവസേന മത്സരിച്ചത്.