മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പമ്പയില്‍ സ്ഥാപിച്ച ബോര്‍ഡ് പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. ഉച്ചയോടെ ഭക്തര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്.
പമ്പ: മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പമ്പയില്‍ സ്ഥാപിച്ച ബോര്‍ഡ് പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. ഉച്ചയോടെ ഭക്തര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. പാസില്ലാതെ വരുന്ന വാഹനങ്ങൾ മടക്കി അയക്കില്ലെന്ന് പൊലീസ് വിശദമാക്കി. പക്ഷേ ആ വാഹനങ്ങൾക്ക് നിലയ്കലിൽ കര്‍ശന പരിശോധന നേരിടേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈൻ ബുക്കിങ് ഇല്ലാതെ വരുന്നവർക്കും ദർശന സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
