ആന്‍ഡമാന്‍ തീരത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടില്‍ പതിനൊന്ന് മ്യാന്‍മര്‍ സ്വദേശികളാണ് ഉള്ളത്. ഇവര്‍ക്കാര്‍ക്കും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേയ്‌ക്ക് കടക്കാനുള്ള ലൈസന്‍സോ പാസ്‌പോര്‍ട്ടോ ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മത്സ്യബന്ധനത്തിന് വേണ്ട ഉപകരണങ്ങളൊന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ല. കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ വളഞ്ഞപ്പോള്‍ ക്യാപ്റ്റനും മറ്റ് അംഗങ്ങളും കടലിലേക്കു ചില വസ്തുക്കള്‍ എറിഞ്ഞു കളഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നിയ സാഹചര്യത്തിലാണ് ഇവരെ കസ്റ്റ‍ിയിലെടുത്തത്. പതിനൊന്ന് പോര്‍ട്ട് ബ്ലയര്‍ തുറമുറത്തെത്തിച്ച് കോസ്റ്റ് ഗാര്‍ഡ് ചോദ്യം ചെയ്ത് വരികയാണ്.