മുംബൈ തീരത്ത് മോശം കാലാവസ്ഥമൂലം മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി. നേവിയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ 14പേരെ രക്ഷപെടുത്താനായി. ബാക്കിയുള്ള വർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞദിവസം രാത്രിയാണ് അപകടം ഉണ്ടായത്. കനത്തമഴ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.