തിരുവനന്തപുരം: തിരുവനന്തപുരത്ത് പുത്തൻതോപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം. കടലിൽ 20 കിലോമീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.

തീരസംരക്ഷണ സേനയും നാട്ടുകാരും ചേര്‍ന്ന നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ജോണ്‍സണ്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു