കൊച്ചി: ഫോർട്ട് കൊച്ചിക്ക് അടുത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന പത്തു പേരെയും രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ബോട്ട് മുങ്ങുന്നത് അറിഞ്ഞ് എത്തിയ മറൈൻ എൻഫോഴ്സ്മെൻറ് സംഘമാണ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് തീരത്തുനിന്ന് വളരെ അടുത്തായിരുന്നു ബോട്ട് മുങ്ങിയത് അതിനാൽ മുഴുവൻ തൊഴിലാളികളെയും ഉടൻ തന്നെ സുരക്ഷിതമായി നേരിട്ട് എത്തിക്കാൻ കഴിഞ്ഞു