ബിഹാറിലെ സമസ്‍തിപൂരില്‍ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തി. 30 പേര്‍ ബോട്ടിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വാര്‍ഷിക പട്ടം പറത്തില്‍ ഉല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.