ചങ്ങരംകുളം:മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണി പുഴയിൽ തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ എഴ് പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
ഇരുപത് വയസില്‍ താഴെയുള്ളവരാണ് അപകടത്തില്‍ മരിച്ചവര്‍. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അവധി ആഘോഷത്തിനായി ഒത്ത് ചേര്‍ന്ന ഒരേ തറവാട്ടിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസീന, വൈഷ്ണവ്, ജെനീഷ, അഭിലാഷ്, മിന്നു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ രക്ഷപെടുത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നു.
വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മാപ്പാടിക്കല്‍ എന്ന കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന തോണിയാണ് അപകടത്തില്‍ പെട്ടത്.
