വൈകിട്ട് ആറു മണിയോടെ തെരുവില്‍ നിന്ന് പിടികൂടിയ നായകളെ വാഹനത്തില്‍ കുത്തി നിറച്ച് ബോബി ചെമ്മണ്ണൂരും പരിവാരങ്ങളും ഉത്തര മേഖലാ എഡിജിപിയുടെ അസ്ഥാനത്തെത്തി. ആവശ്യം ലളിതം. വയനാട്ടിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നായകളെ വളര്‍ത്താന്‍ സംരക്ഷണം വേണം. കോഴിക്കോട്ടെ തെരുവ് നായകളെ കൂട്ടത്തോടെ വയനാട്ടില്‍ എത്തിക്കുന്നതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുയര്‍ത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ടാല്‍ മതിയെന്ന് എ.ഡി.ജി.പി പറഞ്ഞതോടെ നായ വണ്ടി നേരെ കമ്മിഷണര്‍ ഓഫീലെത്തി. അവിടെയും ആവശ്യം നിരസിക്കപ്പെട്ടു.വയനാട്ടില്‍ നായവളര്‍ത്തുന്നത് കോഴിക്കോട്ടെ പൊലീസിന് സംരക്ഷണം നല്‍കാനാവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറും വ്യക്തമാക്കി. തെരുവില്‍ നിന്ന് കൂട്ടിലാക്കപ്പെട്ട പട്ടികളാകട്ടെ രാത്രി വൈകിയും തങ്ങളുടെ വിധി വരുന്നതും കാത്ത് വാഹനത്തില്‍ തുടരുകയാണ്. കമ്മീഷണറും കയ്യൊഴിഞ്ഞതോടെ കൂട്ടിലടച്ച നായകളുമായ ജില്ലാ ഭരണകൂടത്തിന്‍റെ പിന്തുണ തേടാനാണ് ബോബി ചെമ്മണ്ണൂരിന്റെയും സംഘത്തിന്റെയും തീരുമാനം.