കോൽക്കത്തയിലെ ഹരിദംപുരിൽ രാജാറാം മോഹൻ റോയി സരണയിലാണ് സംഭവം. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കോൽക്കത്ത: ദക്ഷിണ കൊൽക്കത്തയിൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കോൽക്കത്തയിലെ ഹരിദംപുരിൽ രാജാറാം മോഹൻ റോയി സരണയിലാണ് സംഭവം. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗർഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങളിൽ ചിലത് പൂർണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
