പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടിയും മരക്കൊമ്പില്‍ തൂങിമരിച്ച നിലയില്‍; ദുരൂഹത

First Published 16, Apr 2018, 8:05 PM IST
bodies of three minors found hanging tree in Barmer
Highlights
  • മൂന്ന് കുട്ടികള്‍ തൂങിമരിച്ച നിലയില്‍
  • കൊലപാതകമെന്ന് ബന്ധുക്കള്‍
  • ആത്മഹത്യയെന്ന് പൊലീസ്മുദായിക ചേരിതിരിവ് രൂക്ഷം

ജയ്പൂര്‍: രാജസ്ഥാനിലെ ബാല്‍മറില്‍ രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ദുരൂഹസാഹചര്യത്തില്‍ മരക്കൊമ്പില്‍ തൂങിമരിച്ച നിലയില്‍. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

ബാല്‍മറിലെ സ്വരൂപ് കാതല ഗ്രാമത്തിലാണ്  13ഉം 12 ഉം വയസ്സുള്ള പെണ്‍കുട്ടികളേയും പതിനേഴുകാരനേയും മരക്കൊമ്പില്‍ തൂങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ പതിനേഴുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നുവെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടികളെ കാണാതായെന്നും പിറ്റേന്ന് മരിച്ച നിലയില്‍ കാണുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മകന്റേത് ആത്മഹത്യയാണെന്നാണ് പതിനേഴുകാരന്റെ അച്ഛന്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിന്റെ അടയാളങ്ങളൊന്നുമില്ലെന്ന് എസ്.പി ഗംഗാദീപ് സിങ്ഗ്ല പറഞ്ഞു.  

ആത്മഹത്യ ചെയ്യാനുള്ള കാരണം അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പതിനേഴുകാരന്‍ പെണ്‍കുട്ടികളെ മുന്‍പ് ശല്യം ചെയ്തിരുന്നെന്നും ഇതിനെക്കുറിച്ച് നാട്ടുകൂട്ടത്തിന് പരാതി നല്‍കിയതാണെന്നും  പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. ദളിത് സമുദായത്തില്‍പ്പെട്ടവരാണ് പെണ്‍കുട്ടികള്‍. ആണ്‍കുട്ടി ന്യൂനപക്ഷ വിഭാഗക്കാരനുമാണ്. ദുരൂഹ മരണത്തിന് പിന്നാലെ ബാല്‍മറില്‍ സാമുദായിക ചേരിതിരിവും ഉണ്ടായിട്ടുണ്ട്. 

loader