കണ്ണൂർ: കുഞ്ഞിമംഗലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയെ അടിവസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയെന്ന് പരാതി, പോലീസും നീറ്റ് അധികൃതരും മോശമായി പെരുമാറിയെന്നും പരാതിയുണ്
കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ളീഷ്മീഡിയം സ്കൂളിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്, രാവിലെ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളില്‍ ചിലരെ ഹാളിലേക്ക് കയറുന്നതിനു മുന്പ് ദേഹപരിശോധന നടത്തിയിരുന്നു, മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്, ഇതില്‍ ചില വിദ്യാർത്ഥിനികളുടെ വസ്ത്രങ്ങളിലുള്ള ബട്ടൺസും ഹുക്കുകളും ലോഹനിർമിതമായതിനാല് ഡിററക്ടർ ശബ്ദമുണ്ടാക്കിയെന്നും അതുകാരണം അവരെ വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി.
പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെയെല്ലാം കോടതി ഉത്തരവിനെതുടർന്ന് കർശനമായ പരിശോധനയ്ക്കുശേഷമാണ് ഹാളിനകത്തേക്ക് കടത്തി വിട്ടത്, വനിതാപോലീസും നീറ്റ് അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. എന്നാല് വിവസ്ത്രയാക്കി പരിശോധന നടത്തിയില്ലെന്നും നിയമാനുസൃതമായി മാത്രമാണ് പ്രവർത്തിച്ചതെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. ഔദ്യോഗികമായി യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും പോലീസും വ്യക്തമാക്കി.
