ഇവരെ രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും ശിവരഞ്ജിനി ചാടുന്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല 

ഇടുക്കി: കുഞ്ഞിനെയും കൊണ്ട് മൂന്നാർ മുതിരപ്പുഴയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. മൂന്നാഴ്ചയ്ക്ക് ശേഷം മൂന്നാർ ഹെഡ്വർക്സ് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇവരെ രക്ഷിക്കാനായി ചാടിയ ഭർത്താവിനേയും ശിവരഞ്ജിനി ചാടുന്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല . ശിവരഞ്ജിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി