12 വർഷത്തിന് ശേഷമാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി പ്രവർത്തകനായ അജയ് അഗർവാളും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. 

ദില്ലി: ബൊഫോഴേസ് ആയുധ ഇടപാടിൽ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 12 വർഷത്തിന് ശേഷമാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി പ്രവർത്തകനായ അജയ് അഗർവാളും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്കെതിരെ അജയ് അഗർവാൾ മത്സരിച്ചിരുന്നു. റഫാൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ബിജെപിക്കെതിരെ കോൺഗ്രസ് ആയുധമാക്കുമ്പോൾ, സുപ്രീംകോടതിയിലെ ബൊഫോഴ്സ് കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.