ലക്നൗവിലെ തിരക്കുള്ള തെരുവില്‍ ട്രാഫിക് നിയന്ത്രിച്ച് താരം വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്

ലക്‌നൗ: തിരക്കുള്ള തെരുവില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ ഇറങ്ങിയ ബോളിവുഡ് താരത്തിന് വന്‍ വരവേല്‍പ്. ആക്ഷന്‍ ഹീറോ ജാക്കി ഷെറഫാണ് സ്വന്തം കാറില്‍ സഞ്ചരിക്കവേ ട്രാഫിക് ജാം രൂക്ഷമായ തെരുവിലെത്തിയപ്പോള്‍ വാഹനങ്ങളെ നിയന്ത്രിക്കാനിറങ്ങിയത്. 

റൂമി ദര്‍വാസയ്ക്ക് സമീപമുള്ള റോഡില്‍ തിരക്ക് വകവയ്ക്കാതെ 61കാരനായ താരം പുറത്തേക്കിറങ്ങി. തന്റെ കാറിന് പോകാനുള്ള വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മറ്റ് വാഹനങ്ങളെ ശ്രദ്ധയോടെ നിയന്ത്രിക്കുന്ന ജാക്കി ഷെറഫിന്റെ വീഡിയോ പകര്‍ത്തിയത് കാറിനകത്തുള്ള മറ്റാരോ ആണ്.

പിന്നീട് താരം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചത്. ഇന്സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 85,000ത്തിലധികം പേരാണ് കണ്ടത്. താരത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. 

View post on Instagram