കോഴിക്കോട്  ബി.ജെ.പി പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്

First Published 6, Mar 2018, 12:32 AM IST
bomb attack against bjp worker home
Highlights
  • ബോംബ് പതിച്ചത് വീടിന്‍റെ മേല്‍ക്കൂരയില്‍
  • കാറിന്റെ ഗ്ലാസ് തകർന്നു

കോഴിക്കോട്: കോഴിക്കോട് വളയം ചെക്കോറ്റയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്.  കാവേരി ബാലകൃഷ്ണന്റെ വീടിനു നേരെയാണ്  രാത്രി 8.30 ഓടെ ബോംബേറുണ്ടായത്. സ്ഫോടനത്തില്‍ ഷെഡിൽ പാർക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകർന്നു. വീടിന്റെ മേൽക്കൂരയിലാണ് ബോംബ് പതിച്ചത് . വളയം പോലീസ് സ്ഥലത്തെത്തി  അന്വേഷണമാരംഭിച്ചു.
 

loader