കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയില്‍ ബിജെപി ന്രേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലുകള്‍ തകര്‍ന്നു. ടൈല്‍സിനും കേടുപറ്റി. പുലര്‍ച്ചെയാണ് സംഭവം.

ബിജെപി ഉത്തര മേഖല വൈസ് പ്രസിഡണ്ടാണ് രാംദാസ് മണലേരി. രാംദാസും കുടുംമ്പവീട്ടിലുള്ള പ്പോഴാണ് ആക്രണം. കഴിഞ്ഞ ദിവസം കലക്ടര്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചതിന് തൊട്ട് പിന്നാലെയാണ് വീണ്ടും ജില്ലയില്‍ അക്രമസംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വൈകിട്ട് ആറ് വരെ ആയഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.