കോഴിക്കോട്: സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസ് നായനാർ ഭവന് നേരെ ബോംബേറ്. ബൈക്കിലെത്തിയ ആക്രമികള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വടകരയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം തുടരുകയാണ്.