കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിക്കടുത്ത് ആര്‍എസ്എസ് കാര്യലയത്തിനടുത്തേക്ക് ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കാര്യാലത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞത്. രാത്രി ഒന്‍പതി മണിയോടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു, ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.