വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. 

വടകര: വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്‍റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. 

അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.