പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. പാർട്ടിക്ക് ലഭിക്കുന്ന പരാതികളിൽ ആദ്യം സംഘടനാതല അന്വേഷണം നടത്തുക എന്നതാണ് സിപിഎം രീതിയെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചതായി തനിക്ക് അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാർട്ടിക്ക് ലഭിക്കുന്ന പരാതികളിൽ പാർട്ടിക്ക് നിലപാട് ഉണ്ട്. പാർട്ടിക്ക് ലഭിച്ച പരാതികളിൽ ആദ്യം അന്വേഷണം നടത്തുക പാർട്ടിയാണ്. പൊലീസിന് പരാതി കൈമാറിയാൽ അത് പാർട്ടിക്ക് വിധേയമല്ല. പരാതി ലഭിച്ചാൽ പാർട്ടി അന്വേഷണം നടത്തുക എന്നത് സ്വാഭാവികമാണാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
പീഡന പരാതികൾ പൊലീസിന് കൈമാറുന്നത് കോൺഗ്രസിന്റെ സംഘടനാ ശൈലിയാണ്. പക്ഷേ പാർട്ടിക്ക് ഒരു പ്രത്യേക രീതിയുണ്ട്. ആ വഴിയെ പോകൂ. പരാതി കിട്ടിയാൽ അത് അന്വേഷിക്കാനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ട്. ഇത്തരം പരാതികളിൽ പാർട്ടി ഭരണഘടന ഉയർത്തിപ്പിടിക്കും. അതുവഴി ഒരു അന്വേഷണം നടത്തും. പികെ ശ്രീമതി ടീച്ചർ പറഞ്ഞത് പാർട്ടി നിലപാട് ആണ്. ഇത്തരമുള്ള പരാതികൾ പൊലീസിന് കൈമാറുമോ എന്നതിൽ ആലോചിച്ച് മറുപടി പറയാമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് വ്യത്യസ്തമായി സമീപനം നടത്തുകയാണ്. യോജിച്ച് മുന്നോട്ട് പോകുന്നില്ല, കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് ഈ സമീപനമാണ്. ഇന്ത്യ ബ്ലോക്ക് സഖ്യത്തെ കോൺഗ്രസ് ശക്തിപ്പെടുത്തണം. ബിജെപി സമീപനം -കോൺഗ്രസ് ആ സമീപനത്തിൽ മാറ്റം വന്നാൽ യോജിച്ച് പോകാം. കേരളത്തിൽ ആ സമീപനം കൂടുകയാണ്. ദേശീയത്തിലും കേരളത്തിലും ഈ സമീപനം പ്രകടനം. എംഎ ബേബി പറഞ്ഞത് ജനാധിപത്യത്തിന് വേണ്ടി ഈ സമരത്തിന് കോൺഗ്രസിന് ഒപ്പം നിൽക്കും. അല്ലാത്ത പക്ഷം ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് വ്യത്യസ്തമായി സമീപനം ഇന്ത്യ സഖ്യത്തിൽ തുടരുകയാണ്. ഇത്തരം പ്രശ്നങ്ങൾ സിപിഎം ചോദ്യം ചെയ്യും. യോജിക്കുന്ന സമീപനം വേണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.



