കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കയ്യേലിക്കല്‍ അശോകന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലും ഷോക്കെയ്‌സിന്റെ ചില്ലും അക്രമത്തില്‍ തകര്‍ന്നു. ചുമരില്‍ വിള്ളലും രൂപ്പപെട്ടു. 

സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. പ്രദേശത്തുള്ള പെട്ടിക്കട കഴിഞ്ഞമാസം സമാനമായ സംഭവത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്നു പിന്നാലെയാണ് അശോകന്റെ വീടിനു നേരെ അക്രമമുണ്ടായത്. താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.