കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന് സമീപം ബോംബേറ്. ഓഫീസേഴ്സ് ക്വാട്ടേഴ്സിന് നേരെയാണ് ബേറുണ്ടായത്.ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബ് എറിഞ്ഞത്.
വിവിധ കേസുകളിൽ പ്രതികളായ മൂന്ന് പ്രതികളെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് ആക്രമണം. പുത്തൻ കണ്ടം പ്രേംജിത്ത് ഉൾപ്പെടെ മൂന്ന് പേരെയാണ് മമ്പറത്തുനിന്ന് പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായ മൂന്ന് പേരും.
