കഠിനംകുളത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് . രണ്ടുപേരുടെ നില ഗുരുതരമാണ് പരുക്കേറ്റ ഒരാള്‍ ഒളിവില്‍ പോയതായാണ് വിവരം . കഠിനംകുളം പൊലീസ് അന്വേഷണം തുടങ്ങി .

കഠിനംകുളം കായല്‍ തീരത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം . രാവിലെ 9.30ഓടെയായിരുന്നു അപകടം . വലിയ ശബ്ദം കേട്ട് നാട്ടുാക്ര ഓടിയെത്തിയപ്പോ‍ഴാണ് അപകടം പുറത്തറിഞ്ഞത് .

കഠിനംകുളം സ്വദേശികളായ മൂന്നുപേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത് .സാരമായി പരുക്കേറ്റ രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് .

പരിക്കേറ്റ മൂന്നുപേരും വിവിധ കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. . മുമ്പു കഠിനംകുളം പൊലീസിന്‍റെ പരിശോധനയില്‍ കരിമരുന്ന് നിറച്ച് വലിയ പടക്ക ശേഖരം കായല്‍ തീരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട് . പൊലീസും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി .