കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറ് നടന്നു. എറിഞ്ഞ രണ്ട് ബോംബുകളിൽ ഒന്ന് പൊട്ടിയില്ല. ആ‍ർക്കും പരിക്കേറ്റിട്ടില്ല എന്നാണ് നിലവിലെ വിവരം. സ്ഥലത്ത് ബിജെപി, സിപിഎം പ്രവർത്തകർ സംഘടിച്ചിട്ടുണ്ട്. പൊലീസ് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ നഗരത്തിൽ സിപിഎം, ബിജെപി പ്രവർത്തകർ രണ്ടിടങ്ങളിലായി സംഘടിച്ചു നിൽക്കുകയാണ്. തുറന്ന് പ്രവർത്തിച്ച ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇത് തടഞ്ഞു. തുടർന്ന് ഇരുവിഭാഗവും സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. പൊലീസിന്‍റെ ശക്തമായ കാരണം ഇവിടെ സംഘർഷമുണ്ടായില്ല. കെഎസ്ആർടിസി ബസുകൾക്ക് നേരെ രാവിലെ കല്ലേറുണ്ടായതിനെ തുടർന്ന് സ‍ർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കണ്ണൂരിൽ സംഘർഷമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.