കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് ആയിത്തറയില്‍ നാടന്‍ ബോംബ് പൊട്ടി വീട് തകര്‍ന്നു. കമ്പനികുന്നിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വളയങ്ങാടന്‍ രഘുവിന്റെ വീടാണ് തകര്‍ന്നത്. നാളുകളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ വലിയ സ്‌ഫോടന ശബദ്ം കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. 

തുടര്‍ന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് പൊലീസും ബോംബ് സക്വാഡും നടത്തിയ തെരച്ചലില്‍ വീടിനു സമീപത്തെ പറമ്പില്‍ ഒളിപ്പിച്ചിരുന്ന രണ്ടുകിലോ വെടിമരുന്നും കണ്ടെടുത്തു. കൂത്തുപറമ്പ് സത്യന്‍ കൊലക്കേസിലെ പ്രതിയാണ് രഘുവെന്നും ഇയാള്‍ നാളുകളായി സ്ഥലത്തില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ കൂത്തുപറമ്പ് സിഐ യുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.