ഉപരാഷ്ട്രപതിയും പ്രതിരോധ മന്ത്രിയും എത്തുന്നതിന് തൊട്ടുമുന്‍പ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

First Published 16, Mar 2018, 8:14 PM IST
bomb threat in chennai airport
Highlights

ഹൈ​ദ​രാ​ബാ​ദി​നും ചെ​ന്നൈ​യ്ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്

ചെ​ന്നൈ: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നിര്‍ദ്ദേശം നല്‍കി. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും തമിഴ്നാട് സന്ദര്‍ശിക്കാനെത്തുന്നതിന് തൊട്ടുമുന്‍പാണ് അജ്ഞാത സന്ദേശം ലഭിച്ചത്.  എ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​നും ചെ​ന്നൈ​യ്ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. 

loader