കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍, മോഹനന്‍, ഭാസ്കരന്‍, ചന്ദ്രന്‍, ബാലന്‍, എന്നിവര്‍ക്ക് പരിക്കേറ്റു. പാനൂർ സി.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതിന് ശേഷം ഇന്ന് വൈകുന്നേരം സി.പി.എം നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കനത്ത പൊലീസ് കാവലിലാണ് പ്രകടനം നടന്നത്.