കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്. 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനd പിന്നിൽ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാഹിയിലെ സിപിഎം നേതാവ് ബാബു കൊല്ലപ്പെട്ടത്. ബാബുവിന്‍റെ കൊലപാതകത്തിൽ ആര്‍എസ്എസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിന്നു. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷാണ് പുതുച്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. വിവാഹത്തിന് തൊട്ട് മുൻപാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ജെറിൻ സുരേഷിന്‍റെ വിവാഹം മുടങ്ങുകയും ചെയ്യും.