ബോണക്കാട്‌: ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

First Published 27, Mar 2018, 2:47 PM IST
bonakkad cross case
Highlights
  • ലത്തീന്‍സഭയിലെ ഫാദര്‍ ക്രിസ്തുദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നപടപടി

കൊച്ചി: തിരുവനന്തപുരം ബോണക്കാട് കറച്ചട്ടി മലയിലെ കുരിശു പുനഃസ്ഥാപിക്കാന്‍ ഇടക്കാല ഉത്തരവ് വേണമെന്ന റിട്ട് ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. 

ലത്തീന്‍സഭയിലെ ഫാദര്‍ ക്രിസ്തുദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നപടപടി. നേരത്തെ കുരിശു സ്ഥാപിക്കുന്നതും വനത്തില്‍ പ്രവേശിക്കുന്നതു കോടതി തടഞ്ഞിരുന്നു. അതിനിടെയാണ് ഇടക്കാല ഉത്തരവ് തേടി ക്രിസ്തുദാസ് ഹൈക്കോടതിയെ സമീപിച്ചത്.

ബോണക്കാട് അഗസ്ത്യ ബയോസ്പിയറിന്റെയും പാലോട് റിസര്‍വിന്റെയും ഭാഗമാണെന്നും കൈയ്യേറ്റം അനുവദിക്കരുതെന്നുമായിരുന്നു വനം വകുപ്പിന്റെ വാദം. ഹര്‍ജി മധ്യ വേനല്‍ അവധിക്കു ശേഷം വിശദവാദത്തിനു വച്ചു

loader