ജം‍ഷഡ്പൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ 13 കാരന്‍ പുഴയില്‍ വീണ് മരിച്ചു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതിയതായി പണിത പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു എം.ടി തന്‍സീര്‍.

എന്നാല്‍ ബാലന്‍സ് തെറ്റി പുഴയില്‍ വീണു. പ്രദേശവാസികളുടെ സഹായത്തോടെ ടാറ്റാ മെയിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.