ഒഹിയോ: അമേരിക്കയില്‍ 13 വയസുകാരനായ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു. ഒഹിയോവിലെ കൊളംബസിലാണ് സംഭവം. തോക്കുധാരിയായ മോഷ്ടാവെന്നാരോപിച്ചാണ് വെടിച്ചത്.

ടയ്‌രി കിങ് എന്ന കുട്ടിയാണ് മരിച്ചത്. ഒന്നിലധികം തവണ കുട്ടിക്ക് നേരെ പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രയാന്‍ മാസണ്‍ എന്ന പൊലീസുകാരനാണ് കുട്ടിയെ വെടിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ചുളള അന്വേഷണം തുടങ്ങി. രണ്ടു വര്‍ഷം മുമ്പ് സമാനമായ സംഭവത്തില്‍ കറുത്തവര്‍ഗക്കാരനായ കുട്ടിയെ പൊലീസ് വെടിവെച്ച് കൊന്നത് വന്‍ വിവാദങ്ങള്‍ടയാക്കിയിരുന്നു.