വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആണ്‍കുട്ടി

ലഖ്നൗ:ഒന്‍പത് വയസുകാരനെ ലൈംഗികമായി ദുരൂപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആണ്‍കുട്ടിയെ ആടുത്ത കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുട്ടി സഹായത്തിനായി കരഞ്ഞ് നിലവിളിച്ചതോടെ പ്രദേശവാസികള്‍ സംഭവം അറിയുകയും രക്ഷപ്പെടുത്തുകയും ചെയ്തെ എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.