മറ്റൊരാളുമായി ശുഭലാഗ്നയുടെ വിവാഹം നിശ്ചയിച്ചതായും സുല്‍ത്താനോട് പറഞ്ഞിരുന്നു. 

ബംഗാള്‍: കാമുകിയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കാന്‍ അവളുടെ അച്ഛനും അമ്മയും തീരുമാനിച്ചതില്‍ മനംനൊന്ത് കാമുകന്‍, കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി. വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. ശുഭലാഗ്ന (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാമുകന്‍ ഷേക്ക് സുല്‍ത്താനെ ഹൂഗ്ലീ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ഷേക്ക് സുല്‍ത്താന്‍ ശുഭലാഗ്നയുടെ അയല്‍വാസിയാണ്. 

ഇരുവരുടെയും ബന്ധമറിഞ്ഞ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും, മറ്റൊരാളുമായി ശുഭലാഗ്നയുടെ വിവാഹം നിശ്ചയിച്ചതായും സുല്‍ത്താനോട് പറയുകയായിരുന്നു. തുടര്‍ന്ന് വ്യഴാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുൽത്താൻ മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ശുഭലാഗ്നക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ഹൂഗ്ലിയിലെ സ്റ്റേറ്റ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.