ബീജീംഗ്: ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലത്തില്‍ കയറിയപ്പോള്‍ ധൈര്യം ചോര്‍ന്നുപോയ അച്ഛന്റെ രക്ഷകനായി മൂന്നുവയസുകാരന്‍ മകന്‍. ട്രെന്‍ഡിംഗ് ഇന്‍ ചൈന എന്ന ഫേസ്ബുക്കില്‍ പേജിലാണ് ധീരനായ മകന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹനാന്‍ പ്രവിശ്യയിലുള്ള കണ്ണാടി പാലലത്തില്‍ കയറാനായി ദിവസവും നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.
ഇത്തരത്തില്‍ എത്തിയതായിരുന്നു ആ അച്ഛനും മകനും. എന്നാല്‍ കണ്ണാടിപ്പാലത്തില്‍ നിന്ന് താഴേക്ക് നോക്കിയപ്പോഴേ അച്ഛന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. പേടിച്ചുവിറച്ച അച്ഛന്‍ ഒരടിപോലും വയ്ക്കാനാകാതെ പാലത്തിന്റെ വശത്തെ ഭിത്തിയില്‍ പിടിച്ച് ഇരുന്നു. എന്നാല്‍ മൂന്നുവയസുകാരനായ മകന്‍ അച്ഛന്റെ കൈപിടിച്ച് വലിച്ച് പാലം കടത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. പേടിച്ചരണ്ട അച്ഛന്‍ നിലവിളിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.
430 മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ളതാണ് കണ്ണാടി പാലം. സുതാര്യമായ 99 ഗ്ലാസ് ചില്ലുകള്‍ മൂന്നു തട്ടുകളായി പാകിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 300 മീറ്റര്‍ ആഴമുള്ള കൊക്കയുടെ കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്.
