ഗോയാനിയ: ബ്രസീലിലെ സ്വകാര്യ സ്കൂളിൽ രണ്ട് വിദ്യാർത്ഥികൾ സഹപാഠിയുടെ വെടിയേറ്റു മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഗോയാനിയയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
പൊലീസ് ഉദ്യോഗസ്ഥരുടെ മകനായ 14 വയസുകാരനാണ് ആക്രമണം നടത്തിയത്. മാതാപിതാക്കളിൽ ഒരാളുടെ സർവീസ് ഗണ്ണുമായി സ്കൂളിലെത്തിയ കുട്ടി മറ്റു വിദ്യാർത്ഥികൾക്ക് നേരെ തോക്ക് ചൂണ്ടുകയും കാഞ്ചി വലിക്കുകയുമായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന് വഴക്ക് പറഞ്ഞതിലെ രോഷത്തിലാണ് വിദ്യാര്‍ത്ഥി പോക്കറ്റില്‍ നിന്നും തോക്ക് എടുത്തത്. ആരെയും ഉന്നം വെക്കാതെയായിരുന്നു കാഞ്ചി വലിച്ചത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുന്നു.
