തടിച്ചു കൂടിയ ബ്രീസിലിയന്‍ ആരാധകര്‍ക്ക് നടുവിലാണ് ബ്രസീല്‍ താരങ്ങളുടെ ബസെത്തിയത്.

കസാന്‍: ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിനായി ബ്രസീലിയന്‍ ടീം കസാനിലെത്തി. തടിച്ചു കൂടിയ ബ്രീസിലിയന്‍ ആരാധകര്‍ക്ക് നടുവിലാണ് ബ്രസീല്‍ താരങ്ങളുടെ ബസെത്തിയത്. കാണികളോട് ചിരിച്ച് കൈവീശി കാണിച്ച താരങ്ങള്‍ അധികം വൈകാതെ റൂമിലേക്ക് നടന്നു കയറി. ചില താരങ്ങള്‍ കാണികളുടെ വീഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. താമസ സ്ഥലത്തേക്ക് കയറും മുന്‍പ് കാണികളോട് കൈവീശി കാണിച്ച് മൊബൈലില്‍ വീഡിയോയും എടുത്താണ് നെയ്മര്‍ മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…