76 ാം മിനിട്ടില്‍ റെനാറ്റോ അഗസ്റ്റോ ബ്രസീല്‍ കാത്തിരുന്ന ആദ്യ ഗോള്‍ നേടി.
മോസ്ക്കോ: ലോകകപ്പിലെ നിര്ണായകമായ ക്വാര്ട്ടര് പോരാട്ടം ആവേശത്തിരയിളക്കുന്നു. ആദ്യ പകുതിയില് രണ്ട് ഗോളിന് മുന്നിലായിരുന്ന ബെല്ജിയത്തിനെതിരെ ബ്രസീല് തകര്പ്പന് ആക്രമണങ്ങളുമായി കളം പിടിക്കുന്നു. 76 ാം മിനിട്ടില് റെനാറ്റോ അഗസ്റ്റോ ബ്രസീല് കാത്തിരുന്ന ആദ്യ ഗോള് നേടി.
ബോക്സിന്പുറത്ത് നിന്ന് കുടീന്യോ നീട്ടിനല്കിയ പന്തില് പറന്ന് ഹെഡ്ഡ് ചെയ്താണ് അഗസ്റ്റോ വല കുലുക്കിയത്. പൗളിന്യോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയതിന് പിന്നാലെയാണ് അഗസ്റ്റോ ബ്രസീല് കാത്തിരുന്ന ഗോള് കുറിച്ചത്. നേരത്തെ ബ്രസീലിന്റെ സെല്ഫ് ഗോളും ഡിബ്രുയ്ന്റെ തകര്പ്പന് ഗോളുമാണ് ബെല്ജിയത്തിന് കരുത്തായത്.
