38 ാം മിനിട്ടില്‍ മെക്സിക്കോയും ആല്‍വരസും 43 ാം മിനിട്ടില്‍ ബ്രസീലിന്‍റെ ഫിലിപ്പ് ലൂയിസും മഞ്ഞകാര്‍ഡ് കണ്ടു

മോസ്കോ: ലോകകപ്പിലെ നിര്‍ണായകമായ ബ്രസീല്‍ മെക്സിക്കോ പ്രീ ക്വാര്‍ട്ടറിന്‍റെ ആദ്യ പാദം സമനിലയില്‍. ഇരു ടീമുകളും ആക്രമണ ഫുട്ബോളിന്‍റെ സുന്ദര നിമിഷങ്ങള്‍ കാട്ടി തന്ന ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാത്തത് മാത്രമാണ് നിരാശ. ബ്രസീലിയന്‍ ബോക്സില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട മെക്സ്സിക്കോയാണ് മികച്ചു നിന്നതെങ്കിലും നെയ്മറിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം നടത്താന്‍ ബ്രസീലിനായി.

അക്ഷരാര്‍ത്ഥത്തില്‍ ബ്രസീലിനെ വിറപ്പിക്കുന്ന തുടക്കമാണ് മെക്സിക്കോ നടത്തിയത്. മെക്സിക്കന്‍ ആക്രമണത്തിന്‍റെ കാഹളവുമായ ഗ്വാര്‍ഡഡോ പാഞ്ഞടുത്തെങ്ങിലും അലിസണ്‍ അടകടം ഒഴിവാക്കി. അഞ്ചാം മിനിട്ടില്‍ നെയ്മറിന്‍റെ തകര്‍പ്പനടി വല ലക്ഷ്യമിട്ടെത്തിയെങ്കിലും ഒച്ചാവോ രക്ഷകനായി. പിന്നീട് ഏറെ നേരം മെക്സിക്കന്‍ ആക്രമണമായിരുന്നു കണ്ടത്. ഇതനിടിയില്‍ നെയ്മറും കുടിന്യോയും മെക്സിക്കന്‍ ബോക്സിലും ഭീതി പടര്‍ത്തി.

38 ാം മിനിട്ടില്‍ മെക്സിക്കോയും ആല്‍വരസും 43 ാം മിനിട്ടില്‍ ബ്രസീലിന്‍റെ ഫിലിപ്പ് ലൂയിസും മഞ്ഞകാര്‍ഡ് കണ്ടതൊഴിച്ചാല്‍ ആദ്യ പകുതിയില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.