പൗളിന്യോയാണ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്
മോസ്കോ: റഷ്യന് ലോകകപ്പിന്റെ പ്രീക്വാര്ട്ടറിലേക്ക് കാനറിപ്പട ചിറക് വിരിച്ചെത്തുന്നു. സെര്ബിയക്കെതിരായ മത്സരത്തില് ആദ്യ പകുതിയുടെ 36ാം മിനിട്ടില് വല കുലുക്കി ബ്രസീല് കരുത്തുകാട്ടി. പൗളിന്യോയാണ് കാനറിപ്പടയുടെ ആരാധകര് കാത്തിരുന്ന ഗോള് സ്വന്തമാക്കിയത്.
കളി തുടങ്ങി ഒമ്പതാം മിനിറ്റില് തന്നെ പ്രതിരോധ നിര താരം മാഴ്സലോയെ പരിക്കേറ്റത് മൂലം പിന്വലിച്ചു. പ്രതിരോധത്തിനൊപ്പം മഞ്ഞപ്പടയുടെ ആക്രമങ്ങളുടെയും കുന്തുമുനയാണ് വിംഗിലൂടെ പാഞ്ഞു കയറുന്ന റയല് മാഡ്രിഡ് താരം. മുടന്തിയാണ് താരം കളം വിട്ടത്. മാഴ്സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസാണ് കളത്തിലിറക്കിയിരിക്കുന്നത്.
ഇന്നത്തെ മത്സരം ജയിച്ചാലും സമനിലിയിലായാലും ബ്രസീലിന് പ്രീക്വാര്ട്ടറിലേക്ക് കുതിക്കാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില് സ്വിറ്റ്സര്ലന്ഡ് കോസ്റ്റാറിക്കയ്ക്കെതിരെ ഒരു ഗോളിന് മുന്നിലാണ്. 31 ാം മിനിട്ടില് ഡെസ്മൈലിയാണ് സ്വിസ് പടയെ മുന്നിലെത്തിച്ചത്.
