റിയോ: കാമുകിയെ കൊന്ന് നായ്ക്കള്‍ക്കിട്ടു കൊടുത്ത കേസില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഡി സൂസയ്ക്ക് വീണ്ടും ജയിലിലായി. ബ്രൂണോയ്ക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി നടപടി ബ്രസീലിയന്‍ സുപ്രീം 22 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രൂണോ , ജാമ്യത്തിലിറങ്ങിയശേഷം ഒരു ക്ലബ്ബുമായി 2 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 

ഇതിനെതിരെ ബ്രസീലില്‍ വ്യാപക പ്രതിഷേധം ആണ് ഉയര്‍ന്നത്. ബ്രസീലിലെ പ്രശസ്ത ക്ലബ്ബായ ഫ്ലെമിംഗോയുടെ
ഗോള്‍കീപ്പറായിരുന്ന ബ്രൂണോ , 2014ലെ ലോകകപ്പില്‍ ബ്രസീല്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. 2010ലാണ് ബ്രൂണോ കാമുകിയും തന്‍റെ കുഞ്ഞിന്‍റെ അമ്മയുമായ എലീസയെ സുഹൃത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയത്. 

നീതി പുനസ്ഥാപിക്കപ്പെട്ടതില്‍ ആശ്വാസമുണ്ടെന്ന് എലീസയുടെ കുടുംബം പ്രതികരിച്ചു.