റിയോ: ബജറ്റിലെ വ്യവസ്ഥകള്‍ ലംഘിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നകേസില്‍ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൗസേഫിന് തിരിച്ചടി. ദില്‍മാ റൂസൗഫിനെതിരായ കുറ്റവിചാരണ നടപടി പാര്‍ലമെന്‍റ് അധോസഭ അംഗീകരിച്ചു. അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ നടന്ന വോട്ടെടുപ്പില്‍ 513 പേരില്‍ 342 പേര്‍ ദില്‍മയ്‌ക്കെതിരെ വോട്ട് ചെയ്തു.

അടുത്തമാസം നടക്കുന്ന സെനറ്റ് വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടമായാല്‍ 6 മാസം മാറ്റിനിര്‍ത്തി റൗസേഫിനെ കുറ്റവിചാരണ നടത്താം. ഈ കാലയളവില്‍ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ ഇടക്കാല പ്രസിഡന്‍റാകും വിചാരണ കാലയളവില്‍ കുറ്റക്കാരിയാണെന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കണ്ടെത്തിയാല്‍ റൗസേഫിന് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താനാകില്ല.