കണ്ണൂര്‍: ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിച്ചുവെന്ന പേരില്‍ വിവാദമായ, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ പേജുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. എസ്. എഫ്.ഐ നയിക്കുന്ന യൂണിയൻ പുറത്തിറക്കിയ പെല്ലെറ്റ് എന്ന മാഗസിനിലെ പേജുകള്‍ പിന്‍വലിച്ച ശേഷം വിതരണം ചെയ്യും. മാഗസിനിലെ ഹൈക്കുകവിതയ്‌ക്ക് ചിത്രീകരണമായി ദേശീയപാതകയ്ക്കും തിയേറ്ററിനും ഒപ്പം ലൈംഗികത ഉള്‍പ്പെട്ട ചിത്രം നല്‍കിയതാണ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ ഇത് പിന്‍വലിക്കില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും സമ്മര്‍ദങ്ങളെത്തുടര്‍ന്ന് രണ്ടാമത് വീണ്ടും ചേര്‍ന്ന കൗണ്‍സിലാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.