ബ്രൂവറികൾക്ക് ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് സ്വന്ത്ര ഏജൻസി അന്വഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു ഹൈക്കോടതി നടപടി.
എറണാകുളം: ബ്രൂവറികൾക്ക് ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് സ്വന്ത്ര ഏജൻസി അന്വഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു ഹൈക്കോടതി നടപടി.
സംസ്ഥാനത്ത് ബ്രൂവറികളും, ബ്ളെൻഡിംഗ് യൂണിറ്റിനും തുടങ്ങാന്‍ നൽകിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തിൽ സ്വന്ത്രഏജൻസിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതു താൽപ്പര്യ ഹർജി. എന്നാൽ ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനം ഉണ്ടായെങ്കിൽ അത് സർക്കാർ തന്നെ തിരുത്തിയല്ലോ എന്നും ഇനി തെറ്റാവർത്തിക്കാതെ നോക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ചട്ടലംഘനമുണ്ടായാൽ തെറ്റുകൾ ജനം ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടതി ഓർമ്മിപ്പിച്ചു. ലൈസൻസുകൾ അനുവദിക്കുമ്പോൾ പരിശോധനകൾക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. ബ്രൂവറി, ബ്ളെൻഡിംഗ് കമ്പിനികളെ കൂടാതെ എക്സൈസ് കമ്മീഷണർ, സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി.
