ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനു ശേഷം ബ്രിട്ടന്‍റെ സാമ്പത്തിക മേഖല താഴേക്കെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കെറ്റ് പര്‍ച്ചേസിംഗ് മാനേജര്‍ ഇന്‍ഡ്ക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഏഴു വര്‍ഷത്തെ താഴ്ന്ന അവസ്ഥയിലാണ് ബ്രിട്ടന്‍റെ സാമ്പത്തിക രംഗമെന്ന് വ്യക്തമാക്കുന്നത്. ബ്രെക്സിറ്റിനു മുമ്പ് അമ്പതില്‍ നിന്ന സൂചിക ഇപ്പോള്‍ 47.7 ആയതായാണ് റിപ്പോര്‍ട്ട്. 2009 ഏപ്രില്‍ മുതല്‍ അമ്പതില്‍ അധികമായിരുന്നു വളര്‍ച്ചാ നിരക്ക്.
ബ്രെക്സിറ്റിനു ശേഷം ഗതാഗതം, ബിസിനസം, കംപ്യൂട്ടര്‍, റസ്റ്ററന്‍റ് തുടങ്ങിയ വിവിധ മേഖലകളിലെ അറുന്നൂറ്റി അമ്പതിലധികം സേവനദാതാക്കള്‍ക്കിടിയില്‍ നട്ടത്തിയ സര്‍വ്വേയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
